പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം

Monday 5 June 2017 10:44 pm IST

കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ റേഷന്‍ കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വിവിധ തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ അതാത് റേഷന്‍ കടയുടെ പരിസരത്ത് നടത്തും. പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകുന്നേരം നാല് മണിക്കകം കൈപ്പറ്റണം. ഇന്ന് ഉദുമ പടിഞ്ഞാറ്, കണ്ണികുളങ്ങര, വെടിത്തറക്കാല്‍, ആലാമിപ്പളളി എന്നിവിടങ്ങളിലും ആറിന് ഓരി, കാടംങ്കോട്, കുട്ടമത്ത്, കാരി ഏഴിന് മന്ദംപുറം, പേരോല്‍, കാര്യംങ്കോട്, കറുത്ത ഗേറ്റ്, പളളിക്കര എട്ടിന് കൂട്ടക്കനി, പളളിക്കര, പാക്കം, ബേക്കല്‍ ജംഗ്ഷന്‍, കീക്കാന്‍ ഒമ്പതിന് കിനാത്തില്‍-ഉദിനൂര്‍, ഉദിനൂര്‍ സെന്‍ട്രല്‍, എടച്ചാക്കൈ, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളിലും പുതിയ റേഷന്‍ കാര്‍ഡ് വിതരണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.