സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Monday 5 June 2017 11:02 pm IST

കണ്ണൂര്‍: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യ യോജനയില്‍ സെന്റം വര്‍ക്ക് സ്‌ക്കില്‍സ് എന്ന പരിശീലന സ്ഥാപനത്തിന്റെ കണ്ണൂര്‍ കൊയിലി ഹോസ്്പിറ്റലിന് എതിര്‍വശം ജെആര്‍ കോംപ്ലക്‌സില്‍ 3 ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേക്ക് റീടെയില്‍ & സെയില്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനത്തോടൊപ്പം യൂണിഫോം, യാത്രബത്ത മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമായിരിക്കും ബിപിഎല്‍ അല്ലെങ്കില്‍ കുടുംബശ്രീ കുടുംബാഗം / തൊഴില്‍ കാര്‍ഡ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് അവസരം ലഭിക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000/- രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും. സമീപ ഗ്രാമപഞ്ചായത്തുകളിലെ എസ്എസ്എല്‍സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുളള തല്‍പ്പരരായ യുവതീ യുവാക്കള്‍ 7, 8 തീയതികളില്‍ കണ്ണൂര്‍ സെന്റം വര്‍ക്ക്‌സ് സ്‌ക്കില്‍സ് പരിശീലന സ്ഥാപനത്തില്‍ വച്ച് നടക്കുന്ന രജിസ്‌ട്രേഷനില്‍ നേരിട്ട് പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 9746550282, 7994707040, 04972713177.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.