പയ്യാവൂര്‍: വൈദ്യൂതി കേബിളില്‍ ബൈക്ക് തട്ടി ഗൃഹനാഥന് മരിച്ചു. പൈസക്കരിയിലെ കാക്കനാട്ട് പത്രോസ്ഏലിയാമ്മ ദമ്പതികളുടെ മകന് തോമസ് (തങ്കച്ചന് -52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. സുഹൃത്ത് പി.പി.സതീഷ് കുമാറിനോടൊപ്പം പയ്യാവൂരില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി വണ്ണായിക്കടവില്‍ റോഡിന് കുറുകെ സ്ഥാപിച്ച കേബിളില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. പുഴയോരത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യൂതി മോട്ടോറിന്റെ കേബിള്‍ ബസില്‍ തട്ടി പൊട്ടിവീണിരുന്നു. ഇത് ശ്രദ്ധയില്‍ പ്പെടാതെ വന്ന ബൈക്ക് കേബിളില്ത്തട്ടി മറിയുകയായിരുന്നു. ഉടന്‍ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണപ്പെടുകയായിരുന്നു. സതീഷ് കുമാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഭാര്യ: ചാലക്കുടി എല്‍സി. മകള്‍: രമ്യ (നഴ്സ്, ഡല്‍ഹി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: