കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അഴുക്കില്‍നിന്ന് അഴകിലേക്ക് സമഗ്ര പുഴ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുഴയോര ഗ്രാമസഭകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3 മണിക്ക് കേളകം കുണ്ടേരിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം നിര്‍വഹിക്കും. തൈ നടീല്‍ പദ്ധതികളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: