റേഷന്‍ കാര്‍ഡ് വിതരണം

Monday 5 June 2017 11:06 pm IST

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കില്‍ 7 ന് എആര്‍ഡി 81 - മൊയ്തു മെമ്മോറിയല്‍ പൊതുജന വായനശാല, 82 - മൊയ്തു മെമ്മോറിയല്‍ പൊതുജന വായനശാല, 27 - അടൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം, 60 - റേഷന്‍ കടയ്ക്ക് സമീപം (മുഴപ്പിലങ്ങാട്) എന്നിവിടങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് കാര്‍ഡ് വിതരണം. പുതിയ റേഷന്‍ കാര്‍ഡ് വാങ്ങിക്കുന്നതിന് കാര്‍ഡുടമ പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. കാര്‍ഡുടമക്ക് നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത അവസരത്തില്‍ ഉടമയുടെ സമമതപത്രം വാങ്ങി കാര്‍ഡിലെ മറ്റൊരംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയുമാണ് വില. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗത്തിന് റേഷന്‍കാര്‍ഡ് സൗജന്യമാണ്. പുതിയ റേഷന്‍കാര്‍ഡില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച അപേക്ഷകള്‍ ജൂലൈ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കി പരിഹരിക്കാവുന്നതാണ്. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍ നിന്ന് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം വാങ്ങി കൗണ്ടറില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.