മാര്‍ ക്രിസോസ്റ്റം നന്മ മരമെന്ന പേരില്‍ 100 വൃക്ഷത്തൈ നട്ടു

Monday 5 June 2017 11:38 pm IST

ജലസ്വരാജ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയില്‍ നിന്ന് ബിജെപി സംസ്ഥാന ട്രഷറാര്‍ കെ. ആര്‍. പ്രതാപചന്ദ്രവര്‍മ്മ വൃക്ഷത്തൈ ഏറ്റുവാങ്ങുന്നു

കോഴഞ്ചേരി: ലോക പരിസ്ഥിതിദിനത്തില്‍ ജലസ്വരാജ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ ക്രിസോസ്റ്റം നന്മ മരം എന്ന പേരിട്ടുകൊണ്ട് നൂറ് വൃക്ഷത്തൈകള്‍ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിച്ചു.

നൂറു വയസ്സ് പൂര്‍ത്തിയാക്കിയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ പേരിട്ട വൃക്ഷത്തൈകള്‍ മാരാമണ്‍ അരമനയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന ട്രഷറര്‍ കെ. ആര്‍. പ്രതാപചന്ദ്രവര്‍മ്മ വലിയ തിരുമേനിയില്‍ നിന്നും ഏറ്റുവാങ്ങി.

ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയെ പൊന്നാടയണിയിച്ച് മെമന്റോയും നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍, ജലസ്വരാജ് ജില്ലാ കോര്‍ഡിനേറ്റര്‍ വിജയകുമാര്‍ മണിപ്പുഴ, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിന്ദു പ്രസാദ്, സംസ്ഥാന സമിതിയംഗങ്ങളായ ടി. ആര്‍. അജിത് കുമാര്‍, അഡ്വ. നരേഷ്, മണി എസ്. തിരുവല്ല, ജില്ലാ സെക്രട്ടറി പി. ആര്‍. ഷാജി, മഹിളാമോര്‍ച്ച് ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, യുവമോര്‍ച്ച് ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.