ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്

Tuesday 6 June 2017 8:29 am IST

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. ഡോക്ടര്‍മാര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി മുതല്‍ ഒരു മണിക്കൂര്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതാതെ പ്രതിഷേധത്തില്‍ പങ്കുചേരും. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍, പി.ജി. മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്ണേഴ്സ് എന്നീ സംഘടനകളും ഐഎംഎയുടെ കീഴില്‍ പ്രതിഷേധ സമരത്തില്‍ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.