മൊസൂള്‍: ഇറാക്ക്-സിറിയ അതിര്‍ത്തിയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുണ്ടായിരുന്ന ഒമ്പതു ഗ്രാമങ്ങള്‍ ഇറാക്കി സേന തിരിച്ചുപിടിച്ചു. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ഗണ്ഷിപ്പുകളുടെ സഹായത്തോടെ ആയിരുന്നു സേനയുടെ പോരാട്ടം.
ബാജ് നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ഗ്രാമങ്ങളാണ് ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ചത്. ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടെ 35 ഐഎസ് ഭീകരരെ സേന വധിച്ചു. ഗണ്ഷിപ്പുകളുടെ സഹായത്തോടെ നാലു ചാവേര്‍ കാര്‍ ബോംബുകള്‍ തകര്‍ത്തതായും സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: