മാധ്യമങ്ങളെ വെല്ലുവിളിച്ച് വിജയ് മല്യ

Tuesday 6 June 2017 10:27 am IST

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ എത്തിയത് വാര്‍ത്തയാക്കിയ മാധ്യമങ്ങളെ വെല്ലുവിളിച്ച് വിവാദ മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. എഡ്ബസ്തനിലെ ഇന്ത്യപാക്ക് മല്‍സരത്തിനെത്തിയ എന്റെ സാന്നിധ്യം വളരെ ഉദ്വേഗജനകമായാണു മാധ്യമങ്ങള്‍ നല്‍കിയത്. ഒരു കാര്യം പറയാം, എല്ലാ മല്‍സരങ്ങളിലും ടീം ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാന്‍ താനുണ്ടാകുമെന്ന് മല്യ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മല്യ പുകഴ്ത്തുകയും ചെയ്തു. ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണു കോഹ്‌ലിയെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്റെയും സുനില്‍ ഗവാസ്‌കറുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ എഎന്‍ഐയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നേരത്തേ, ബ്രിട്ടന്‍ പോലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. https://twitter.com/TheVijayMallya/status/871894572724609028

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.