രാമനാട്ടുകര: ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തീവെച്ച് നശിപ്പിച്ചു. പുതുക്കോട് കാടേപാടം ചെറുനാട്ടില്‍ ചന്ദ്രചൂഡിന്റെ കാറാണ് തീവെച്ച് നശിപ്പിച്ചത്.
വീടിന് സമീപത്തെ റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ഞായറാഴ്ച രാത്രി 11.50 ഓടെയാണ് കാര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വാഴക്കാട് പോലീസിലും ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തുമ്പോഴേയ്ക്കും കാറില്‍ മുഴുവനായും തീ പടര്‍ന്നിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. കാറിന്റെ ഗ്ലാസുകള്‍ വലിയ കല്ലുകളിട്ട് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റാ ഇന്‍ഡിക്കാ കാറാണ് കത്തിനശിച്ചത്.
ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ പ്രദേശത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും സിപിഎം അക്രമം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: