പൂവാര്‍: കനത്ത മഴയില്‍ തീരദേശം വെള്ളത്തിനടിയിലായി. പുല്ലുവിള, കൊച്ചുതുറ, വലിയവിളാകം, കല്ലുമുക്ക്, പുതിയതുറ, പള്ളം, കരുംകുളം എരിക്കലുവിള എന്നീ പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്. അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. കരുങ്കുളത്ത് അംഗനവാടിയില്‍ വെള്ളം കയറി.
പൂവാര്‍ ഇഎംഎസ് കോളനിയേയും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനാല്‍ രാത്രികാലങ്ങളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൊച്ചുതുറ, പുതിയതുറ പ്രദേശങ്ങളും ഭാഗികമായി വെള്ളത്തിനടിയിലായി.
കനത്ത മഴ കൃഷി നാശവും ഉണ്ടാക്കി. പൂവാര്‍, അരുമാനൂര്‍, പട്ട്യക്കാല, തിരുപുറം എന്നിവിടങ്ങളിലാണ് കൃഷിനാശം സംഭവിച്ചത്. പഴയകടയില്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വ്യാപരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: