കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Tuesday 6 June 2017 12:39 pm IST

ഗുരുഗ്രാം: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍നിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടശേഷം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ഓട്ടോയില്‍ കയറിയപ്പോള്‍ മൂന്നു പേര്‍ അതിലുണ്ടായിരുന്നെന്നും ഇവരാണ് ദല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേയ്ക്കു സമീപമുള്ള റോഡില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്നു മാത്രമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മാനഭംഗം നടന്നതായും യുവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.