ഹരിതകേരളത്തിന് തുടക്കം

Tuesday 6 June 2017 1:35 pm IST

കൊട്ടാരക്കര: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കൊല്ലം റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ഹരിതകേരളം 2017 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ നിര്‍വഹിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവി പദ്ധതി ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി തോട്ടങ്ങളുടെ ജില്ലാതല നിര്‍മ്മാണ ഉദ്ഘാടനവും നടന്നു. ചടങ്ങില്‍ കൊല്ലം റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ജി.സര്‍ജുപ്രസാദ്, കൊട്ടാരക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈനുതോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍.റോയിജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ അലക്‌സ്, പിടിഎ പ്രസിഡന്റ് ഷാജഹാന്‍, സ്‌കൂള്‍ മാനേജര്‍ അലക്‌സ് കളപ്പില എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.