ചാത്തന്നൂര്‍: ചാത്തന്നൂര്‍ എസ്ബിഐ എടിഎമ്മിന് സമീപത്തായി ദേശീയപാതയോരത്ത് വലിയതോതില്‍ മാലിന്യം തള്ളുന്നു. മഴക്കാലം തുടങ്ങിയതില്‍ പിന്നെ നാടെങ്ങും പകര്ച്ചപനിയുടെയും ഡെങ്കിപ്പനിയുടെയും പിടിയിലാണ്. പാരിപ്പള്ളിയിലും പൂതക്കുളത്തുമായി അടുത്ത ദിവസങ്ങളില്‍ പകര്‍ച്ചപ്പനി പിടിപെട്ടവരുടെ എണ്ണം നൂറ് കവിയുന്നു. ഡെങ്കിപ്പനി പിടിപെട്ടവര്‍ 52 പേരാണ്. മാലിന്യകൂമ്പാരം നാടെങ്ങും നിറയുമ്പോള്‍ മഴപെയ്ത് അവ പ്രദേശമാകെ പടര്‍ന്ന് വലിയ ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും ഉണ്ടാക്കുന്നു. കൊതുകുകള്‍ പെറ്റുപെരുകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.
മാംസാവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് കൂടുതല്‍. ഇവ പലപ്പോഴും പൊട്ടിയൊലിച്ച് ദേശീയപാതയെ വൃത്തിഹീനമാക്കുകയും അസഹനീയമായ ദുര്‍ഗന്ധത്തിനും വഴിയൊരുക്കാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാരും, വഴിയാത്രക്കാരും പരാതിപ്പെടുന്നു. ചാത്തന്നൂര്‍ പഞ്ചായത്ത് വേണ്ടസമയത് നടപടികള്‍ സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: