ചരിത്രം കുറിക്കാന്‍ പ്രഭാസും രാജമൗലിയും വീണ്ടുമെത്തുന്നു

Tuesday 6 June 2017 2:58 pm IST

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം മറ്റൊരു ചരിത്രം കുറിക്കാന്‍ ഹിറ്റ് ജോഡികളായ പ്രഭാസും രാജമൗലിയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. ദേശീയ മാധ്യമമായ ഡിഎന്‍എയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ബാഹുബലിയുടെ രണ്ടാംഭാഗം ബോക്‌സ് ഓഫീസ് തകര്‍ത്ത് മുന്നേറുകയാണ്. 1700 കോടിയിലധികം കളക്ഷന്‍ ചിത്രം ഇതുവരെ നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് നായകന്‍ പ്രഭാസും രാജമൗലിയും വീണ്ടും ഒരുമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. തന്റെ പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് പ്രഭാസ്. 150 കോടി മുതല്‍മുടക്കിലാണ് സാഹോ ഒരുങ്ങുന്നത്. രാജമൗലി പുതിയ സിനിമയുടെ സ്‌ക്രിപ്റ്റിംഗിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസിനെ നായകനാക്കി ഒരു ബോളീവുഡ് ചിത്രം ചെയ്യാന്‍ കരണ്‍ ജോഹര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.