ലക്നൗ:കൊടുംക്രിമിനലുകള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തു .
യുപിയിലെ രണ്ട് കൊടും ക്രിമിനലുകളാണ് മഥുരയില്‍ വിരുന്ന് സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒന്നിച്ചു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷയല്‍ മീഡിയിയല്‍ വൈറലായതോടുകൂടിയാണ് സംഭവം വിവാദമായത്.
ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. പോലീസും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി മുഖ്യമന്ത്രിക്ക് കൃത്യമായ വിവരം ലഭിച്ചതിനാലാണ് അദ്ദേഹം നേരിട്ട് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് സെയ്ദ് ഇര്ഫാന് സലീം പറഞ്ഞു. മുഖ്യമന്ത്രി കരുതിയിരിക്കണം. ക്രിമിനലുകളും പോലീസുകാരും തമ്മിലുള്ള ബന്ധം അത്ര വലുതാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: