ചെന്നൈ: അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് മൂന്ന് എംഎല്‍എമാരുടെ പിന്തുണ കൂടിയായി. മുന്‍ മന്ത്രി സെന്തില്‍ ബാലാജി, മധുര എംഎല്‍എ രാജന് ചെല്ലപ്പ, പരമകുടി എംഎല്‍എ മുത്തയ്യ എന്നിവരാണ് ദിനകരന്റെ പക്ഷത്തേയ്ക്ക് ഇന്ന് പിന്തുണ അറിയിച്ചത്.
മൂന്ന് പേര് കൂടി പിന്തുണ അറിയിച്ചതോടെ തങ്ങള്‍ക്ക് 31 എംഎല്‍എമാരുടെ പിന്തുണയായെന്നാണ് ദിനകരന് പക്ഷത്തിന്റെ അവകാശവാദം.
തമിഴ്നാട്ടിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ദിനകരന് തിങ്കളാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ ബംഗളൂരുവിലുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: