വായനാസംസ്കാരം ഊട്ടിയുറപ്പിക്കാന്‍ ബികെ‌എസ് സമാജം

Tuesday 6 June 2017 5:19 pm IST

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ഓര്‍മ്മ ദിവസമായ ജൂണ്‍ 19 ന് ഗ്രന്ഥശാല വകുപ്പ് വായനാദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തില്‍ ജൂണ്‍ 21, 22 തീയതികളില്‍ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് ഉതകുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ പുതു തലമുറയ്ക്ക് വായനാ സംസ്കാരത്തിന്റെ പ്രാധാന്യം, ലക്ഷ്യബോധം എന്നിവയുടെ ബോധവല്‍ക്കരണമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമാജം പ്രസിഡന്റ്‌ പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു. ഒന്ന് മുതല്‍ പത്തു വരെയുള്ള കുട്ടികള്ക്ക് ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഥ പറച്ചില്‍, പത്ര പാരായണം ," വാക്കും പൊരുളും" എന്ന പേരില്‍ മലയാള സാഹിത്യ പ്രശ്നോത്തരി എന്നീ മത്സരങ്ങള്‍ നടത്തുമെന്ന് ലൈബ്രേറിയന്‍ വിനയചന്ദ്രന്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ രാജേഷ് നാരായണന്‍3300836, ജോയിന്റ് കണ്‍വീനര്‍ ബാബു ശ്രീധര്‍ 39163509, ദിവ്യ സദാശിവന്‍ 33032558 എന്നിവരെ വിളിക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.