വദനം മനോഹരം

Tuesday 6 June 2017 6:23 pm IST

പഞ്ചസാര ഫേസ്പാക്ക് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ യോജിപ്പിച്ച് നല്ലതു പോലെ ലയിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തെ രോമങ്ങളെല്ലാം ഇല്ലാതാവും. തേന്‍ ഫേസ് പാക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. നല്ല പോലെ മസ്സാജ് ചെയ്തതിനു ശേഷം പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക. ചെറുപയര്‍ പൊടി ഫേസ്പാക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. തുവരപ്പരിപ്പ് ഫേസ്പാക്ക് തുവരപ്പരിപ്പ് മയത്തില്‍ അരച്ചെടുത്ത് ഒരു സ്പൂണ്‍ പാലും ഒരു സ്പൂണ്‍ തേനുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുട്ട ഫേസ് പാക്ക് മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തേനും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചര്‍മ്മം ഇടിഞ്ഞു തൂങ്ങുന്നതിനും രോമം കളയുന്നതിനും ഉത്തമമാണ്. ചിക്പീസ് ഫേസ്പാക്ക് രണ്ട് ടീ സ്പൂണ്‍ ചിക് പീസ് പൊടിയും അല്‍പം തണുത്ത പാലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ രോമം ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുഖത്ത് രോമം അനാവശ്യമായുണ്ടെന്ന് തോന്നുന്നവര്‍ക്ക് ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.