എംപ്ലോയ്‌മെന്റ് മുഖേന നിയമനം 731 പേര്‍ക്ക്

Tuesday 6 June 2017 6:53 pm IST

ആലപ്പുഴ: ഒരു വര്‍ഷത്തിനുള്ളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമനം നല്‍കിയത് 731 പേര്‍ക്ക്. 4.15 കോടി രൂപ തൊഴില്‍രഹിത വേതനമായി വിതരണം ചെയ്‌തെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.പി. ഗൗതമന്‍. കെസ്‌റു സ്വയംതൊഴില്‍ പദ്ധതി പ്രകാരം 71 പേര്‍ക്ക് 11.78 ലക്ഷം രൂപയുടെ സബ്‌സിഡി ഉള്‍പ്പെടെ 58.93 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. വിവിധോദ്ദേശ്യ സേവനകേന്ദ്രം, തൊഴില്‍ ക്ലബ് സ്വയംതൊഴില്‍ പദ്ധതികളിലൂടെ നാല് തൊഴില്‍ ക്ലബുകള്‍ക്കായി 13.95 ലക്ഷം രൂപ വായ്പ നല്‍കി. അശരണരായ സ്ത്രീകള്‍ക്കായുള്ള ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ 274 പേര്‍ക്കായി 1.35 കോടി രൂപ വായ്പ നല്‍കി. ഭിന്നശേഷിക്കാര്‍ക്കുള്ള കൈവല്യ പദ്ധതിയിലൂടെ 19 ലക്ഷം രൂപ 38 പേര്‍ക്കായി വായ്പ നല്‍കി. ബാങ്ക് പരീക്ഷകള്‍ക്കായി 68 പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ നിന്ന് ഏഴു പേര്‍ക്കും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച തൊഴില്‍ മേളകളിലൂടെ 428 പേര്‍ക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.