ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡ് തകര്‍ന്നു

Tuesday 6 June 2017 6:57 pm IST

അരൂര്‍: നിര്‍മ്മാണത്തിലെ അപാകത മൂലം ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയറോഡ് തകര്‍ന്നു. അരൂര്‍ പള്ളിയറക്കാവ് - ഇല്ലത്തുപടി റോഡാണ് തകര്‍ന്നത്. കഴിഞ്ഞ കുറേ നാളുകളായി കാല്‍നട പേലും അസാദ്ധ്യമായ തരത്തില്‍ റോഡ്തകര്‍ന്ന് കിടക്കുകയായിരുന്നു. റോഡ് തകര്‍ന്നതുമൂലം ഓട്ടോറിക്ഷകള്‍ പോലും ഈ റോഡിലൂടെയുള്ള സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് റോഡ് പകുതിയോളം ഭാഗം അറ്റകുറ്റപ്പണി നടത്തിയത്.ഏറെ വൈകാതെ തന്നെ റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മഴ പെയ്തതോടെ ഈ കുഴികള്‍ വലിയ ഗര്‍ത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയ എല്ലാ ഭാഗങ്ങളും റീ ടാറിംഗ് നടത്തിയാല്‍ മാത്രമേ റോഡ് ബലപ്പെടൂ. നിര്‍മ്മിതിയിലെ അഴിമതിയാണ് റോഡ് തകരാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.