തൃശൂര്‍: സ്കില്‍ഡ് തൊഴിലാളികളായ നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരള ഗവണ്മെന്റ് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്.
മിനിമം വേജസിന്റെ പേരില്‍ സ്കില്‍ഡ് ലേബറിന് നല്‍കേണ്ട ഫെയര്‍ വേജ് നേഴ്സുമാര്‍ക്ക് തടയുന്ന കേരള സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണ്. കേന്ദ്രഗവണ്മെന്റ് ലേബര്‍ വകുപ്പ് നേഴ്സുമാര്‍ക്ക് ഫെയര്‍വേജ് നല്‍കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
നേഴ്സുമാര്‍ക്ക് കേന്ദ്ര തൊഴില്‍ വകുപ്പിന്റെ എല്ലാ ആനൂകൂല്യങ്ങളും നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: