പാറശ്ശാല: അടച്ചു പൂട്ടിയ കുഴിഞ്ഞാന്‍വിള ഓയില്‍ റിഫൈനറി കമ്പനി സിപിഎം ഒത്താശയോടെ തുറക്കാന്‍ അനുമതി നല്കിയ പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ജനദ്രോഹ നടപടിക്കെതിരെ പാറശ്ശാല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബിജെപി പാറശ്ശാല പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി ദേശീയ സമിതി അംഗം കരമന ജയന് ധര്‍ണ ഉദ്ഘാടനം ചെയതു. പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്, ജനറല്‍ സെക്രട്ടറി അരുവിയോട് സജി, വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനില്‍, സെക്രട്ടറി വെള്ളറട മണികണ്ഠന്, കാന്തല്ലൂര്‍ സജി, ഇഞ്ചിവിള മഹേശ്, നെടിയാംകോട് അജയന്, പ്രവീണ്‍, ഗോപകുമാര്‍, നീല, സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: