വിളപ്പില്‍: കോണ്‍ഗ്രസിനും സിപിഎമ്മിനും കേരളത്തിലെ ജനങ്ങള്‍ മാപ്പു നല്‍കില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ സത്ഭരണത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പിണറായി സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രതിപക്ഷത്ത് ഇരുന്ന് കോണ്‍ഗ്രസ് പിണറായി സര്‍ക്കാരിന് ഓശാന പാടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുമ്പോള്‍ പിണറായി നേതൃത്വം നല്കുന്ന ഇടത് സര്‍ക്കാര്‍ തൊടുന്നതൊക്കെ കുളമാക്കുകയാണ്. അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അങ്കലാപ്പുണ്ടാകാന് കാരണം അദ്ദേഹം സന്ദര്‍ശനം നടത്തിയ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വളര്‍ച്ചയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഭാ സംഗമത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി സി.എസ്.അനില്‍, വൈസ് പ്രസിഡന്റ് കാര്ത്തികേയന്, എസ്സി മോര്‍ച്ച ജില്ലാ സെക്രട്ടറി വിളപ്പില്‍ സന്തോഷ്, ചെറുകോട് അനില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് വന്നവരെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: