പോത്തന്‍കോട്: പോത്തന്‍കോട് പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന തടിമില്ലിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ തടി കത്തിനശിച്ചു. പോത്തന്‍കോട്ടെ സവാമി സാമില്ലിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മില്ലില്‍ നിന്ന് പുലര്‍ച്ചെയോടെ തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികള്‍ പോത്തന്‍കോട് പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു.
ഫയര്‍ഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉള്ളതായും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉടമ എന്‍.ഹാഷിം പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: