തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിന്റെ വിചാരണ ഈ മാസം 19ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2005 സെപ്തംബര്‍ 27 ന് രാത്രി 10.30ന് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പി ഇ.കെ.സാബു, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ടി.അജിത്ത് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി.മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍ ,സോമന് എന്നിവരാണ് പ്രതികള്‍.
ഇന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: