തൈക്കാട്ടുശേരി: അടുവയില്‍ ശ്രീമഹാദേവ വിദ്യാമന്ദിര്‍ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ പൂജ നടത്തി.
സമ്മേളനം പഞ്ചായത്ത് വികസന കാര്യ സ്റ്റാ. കമ്മറ്റി ിെചയര്പേഴ്സണ് ശശികല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കടവില്‍ രവി അദ്ധ്യക്ഷനായി.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. എസ്. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. പി. വല്‍സല, അപ്പുക്കുട്ടന് നായര്‍, അഖില്‍ അപ്പുക്കുട്ടന്, സന്തോഷ്കുമാര്‍, അനില്‍കുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബാലഗോകുലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷപൂജ നടത്തി. തൈക്കലില്‍ നടന്ന ചടങ്ങില്‍ അതുല്‍, സുജിത്ത്, ബിന്ദു, ഹസീന, അര്‍ച്ചന, രജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണ ദൗത്യസേന ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പി. മോഹന്‍ലാല്‍ വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: