മാത്യു.ടി തോമസിന്റെ സ്വപ്നസൗധം സര്‍ക്കാരിനും ജനത്തിനും ബാധ്യത തിരുവല്ല ബസ് ടെര്‍മിനലിന് 2വയസ്സ്: ഫയര്‍ സേഫ്റ്റി എന്‍ഒസി ഫയലില്‍

Tuesday 6 June 2017 9:12 pm IST

തിരുവല്ല: ഉദ്ഘാടനം നടന്നിട്ട് ഇന്നലെ രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് ഇനിയും ഫെയര്‍ സേഫ്റ്റി എന്‍ഒസി. ആയില്ല. രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ 6 ന് തുറന്നു കൊടുത്ത ബഹുനില മന്ദിര സമുച്ചയമാണ് സര്‍ക്കാര്‍ നടപടികളുടെ മെല്ലപ്പോക്കില്‍ ഇഴയുന്നത്. ഗതാഗത മന്ത്രിയായിരുന്ന കാലത്ത് സ്പ്‌നപദ്ധതിയായി മന്ത്രി മാത്യൂ ടി തോമസ് മേനിനടിച്ച ബസ് ടെര്‍മിനല്‍ സമുച്ചയം തുടക്കം മുതല്‍ പേരുദോഷങ്ങളുടെ കേന്ദ്രമായിരുന്നു. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെയും സര്‍ക്കാര്‍ നടപടി ക്രമങ്ങളുടെയൂം സാങ്കേതികത്വങ്ങളില്‍പ്പെട്ട് ഉഴലുന്നത്. ഫയര്‍ എന്‍ഒസി. ലഭിക്കാത്തതിനാല്‍ പെര്‍മനന്റ് കറന്റ് കണക്ഷന്‍ ഇനിയുമായിട്ടില്ല. പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നു പക്ഷ എന്‍ഒസി.വൈകുകയാണ്. നിലവില്‍ ടെര്‍മിനലിനുളളില്‍ ടെമ്പററി വൈദ്യുതി കണക്ഷനാണ് . പരിമിതമായ ലോഡ് മാത്രമേ ഉള്‍ക്കൊളളാനാവു. ഇത് മൂലം സമുച്ചയത്തിലെ ലിഫ്റ്റുകളും,എസ്‌കലേറ്ററുകളും പ്രവര്‍ത്തിക്കാനാവാതെ നോക്കുകുത്തികളായിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞയാഴ്ചയില്‍ തിരുവനന്തപുരത്ത് നിന്ന് ഫയര്‍ ആന്റ് സേഫ്റ്റി പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ പരിശോധന പൂര്‍ത്തിയായില്ലന്നാണറിയാനായത്. കഴിഞ്ഞ വര്‍ഷകാലത്ത് ടെര്‍മിനല്‍ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മറ്റും വെളളക്കെട്ട് രുപപ്പെട്ടിരുന്നു. അന്ന് ഉളളിലെ വെളളക്കെട്ട് നീക്കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ എസ്റ്റിറ്റേ് കെറ്റിഡിഎഫ്‌സി ആസ്ഥാനത്ത് ഫയല്‍ ചുവപ്പു നാടകെട്ടിയിരിക്കുകയാണ്. വെളളകെട്ട് സംമ്പന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്ന് വീണ്ടും തിരുവനന്തുപരത്തെ കേര്‍പ്പറേഷന്‍ ആസ്ഥനത്തേക്ക് പുതിയ എസ്റ്റിമേറ്റെടുത്ത കത്ത് അയച്ചതായി തിരുവല്ല കെറ്റിഡിഎഫ്്‌സി.അസിസറ്റന്റ് എഞ്ചിനീയര്‍ മുനീര്‍ വെളിപ്പെടുത്തി.നിലവിലെ ടൈല്‍ ലവലില്‍ നിന്നും ഉയര്‍ത്തി ടൈല്‍ ഇടാനാണ് എസ്റ്റിമേറ്റ് എടുത്തിട്ടുളളത് ഇതോടൊപ്പം ടെര്‍മിനലിലേക്കുളള പ്രവേശന കവാടത്തിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹംമ്പ് നിര്‍മ്മിക്കുവാനും കത്ത് നല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി. എസ്റ്റിമേറ്റുകള്‍ ഹെഢോഫീസിലെ പ്രിന്‍സിപ്പല്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി പരിശോധിച്ച് അപ്രൂവല്‍ നല്‍കിയാല്‍ മാത്രമെ വര്‍ക്ക് അംഗീകാരം ലഭിക്കു ഇവിടെ നല്‍കിയ എസ്റ്റിമേറ്റിനസൃതമായി കരാര്‍ അംഗീകരിക്കുന്നവരുടെ ക്വട്ടേഷന്‍ കൂടി അയച്ചു കൊടുത്തിട്ടുളളതായി അസിറ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കാലതാമസം ഒഴിവാക്കാനാണ് നടപടികളെല്ലാം വേഗത്തിലാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വര്‍ക്ക് രാത്രിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ഫയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മുനിസിപ്പല്‍ നമ്പറും,പെര്‍മനന്റ് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സമുച്ചയത്തിലെ സ്ഥാപനങ്ങള്‍ താത്കാലിക ലൈസന്‍സും ടെമ്പററി കറന്റ്ുകണക്ഷനുമായാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.