ലയണ്‍സ് കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഇന്ന്

Tuesday 6 June 2017 9:14 pm IST

കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ നാട്ടകത്ത് പുതുതായി പണികഴിപ്പിച്ച സെന്റീനിയന്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉള്‍പ്പെടുന്ന കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയ് തോമസ് പൗവ്വത്ത് നിര്‍വഹിക്കും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി. അമര്‍നാഥ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ജി. വേണുകുമാര്‍, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ. തോമസ്, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ് മേനാംപറമ്പില്‍, ക്യാബിനറ്റ് സെക്രട്ടറി സണ്ണി അഗസ്റ്റിന്‍, ക്യാബിനറ്റ് ട്രഷറര്‍ ഇന്ദുശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് പി.ആര്‍.ഒ മാത്യു കൊല്ലമലക്കരോട്ട് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.