വെളിയന്നൂര്‍; വെളിയന്നൂര്‍ ഗവണ്മെന്റ് എല്‍പിസ്കൂളില്‍ നടപ്പിലാക്കിയ നവീരണപ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. 70 വര്‍ഷംമുമ്പ് അന്നത്തെ എംഎല്‍എ ജോസഫ്ചാഴികാടന് മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത് എം.എന്‍ നാരായണന് ഇളയത് വിലക്ക് വാങ്ങി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കര്സ്ഥലത്താണ്.ഒട്ടേറെ തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ഈവിദ്യാലയം വെളിയന്നൂര്‍ പഞ്ചായത്തിന്റെ ജനകീയ ഇടപെടലിലൂടെയാണ് നവീകരിച്ചത്. പഞ്ചായത്ത് 5 ലക്ഷം സ്കൂള്നവീകരണത്തിനായി അനുവദിച്ചു. ഒരു വര്‍ഷക്കാലമായി നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന്് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്നത് .സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: