തൃക്കൊടിത്താനം: മഹാക്ഷേത്രത്തിലെ പുറത്തുള്ള കാണിക്കവഞ്ചികള്‍ വീണ്ടും കുത്തിതുറന്ന് മോഷണശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞമാസം പടിഞ്ഞാറെ നടയിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. കഴിഞ്ഞദിവസം കുത്തിതുറന്നെങ്കിലും പണാപഹരണം നടത്തിയില്ല. അലങ്കാരഗോപുരത്തിലെ രണ്ടു വശങ്ങളിലെ കാണിക്കവഞ്ചി കുത്തിതുറന്നനിലയിലാണ്. 1348-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചി കുത്തിതുറന്ന നിലയില്‍ കാണപ്പെട്ടു. തൃക്കൊടിത്താനം പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: