കോട്ടയം: മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി സര്‍ക്കാരിന്റെ ഹോമിയോപ്പതി ദ്രുതകര്‍മ്മ പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനി, എച്ച്വണ് എന്‍വണ്‍, വൈറല്‍പ്പനി, തക്കാളിപ്പനി, ചിക്കന്‍പോക്സ് എന്നീ രോഗങ്ങള്‍ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകളും ചികിത്സാക്യാമ്പുകളും സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക്: 9447879271, 9895448906, 9497053706.
പ്രതികരിക്കാൻ ഇവിടെ എഴുതുക: