പാമ്പാടി: കെപിഎംഎസ് വൈക്കം താലൂക്ക് കമ്മിറ്റി ആഫീസ് അങ്കണത്തില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതില്‍ പട്ടികജാതി പട്ടികവര്‍ഗ സംയുക്തസമിതി കോട്ടയം ജില്ലാ പ്രസിഡന്റ് പി.വി.പ്രസന്നനും ജില്ലാ സെക്രട്ടറി സി.കെ.പ്രഭാകരന് പ്രതിഷേധിച്ചു. വെള്ളൂര്‍ പബ്ലിക് ലൈബ്രറി അങ്കണത്തില്‍ ചേര്‍ന്ന യോഗം കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.വി.ശശിധരന് ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍ കെഎസ്എസ് കോട്ടയം ജില്ലാ പ്രസിഡന്റ് സി.ജെ.ബാബു കെവിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എന്‍.സോമന്, ബിവിഎസ് കോട്ടയം ജില്ലാ കമ്മിറ്റി മെമ്പര്‍ പി.എന്‍.ഗോപി കാഞ്ഞിരം എന്നിവര്‍ പ്രസംഗിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനന് മുന്പില് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: