നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം പരിഹരിക്കണം

Tuesday 6 June 2017 9:17 pm IST

പാലക്കാട്: ചുമട്ടു തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും നിഷേധിക്കുന്ന സര്‍ക്കാരിന്റെ സമീപനം മാറ്റണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു. ജില്ലാ ചുമട്ടു മസ്ദൂര്‍ സംഘം നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യന്ത്രവത്കരണം മൂലം ചുമട്ടു തൊഴിലാളികളുടെ തൊഴില്‍ അനുദിനം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മാത്രമല്ല കരിങ്കല്ല്, മണല്‍ , ഇഷ്ടിക എന്നിവയുടെ ലഭ്യതക്കുറവ് മൂലം നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഇവരെയും ബാധിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന്‍, സെക്രട്ടറി സി.ബാലചന്ദ്രന്‍ ,യൂണിയന്‍ പ്രസിഡന്റ് വി.മാധവന്‍ , ജനറല്‍ സെക്രട്ടറി എസ് .കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ഉണ്ണികൃഷ്ണന്‍, എം.കുട്ടന്‍, എന്‍.കണ്ണന്‍ ,സി.പരമേശ്വരന്‍,എ.ദേവന്‍, ജി.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.