അക്രമം : പ്രതികള്‍ക്ക് ആറ് മാസം തടവും പിഴയും

Tuesday 6 June 2017 9:17 pm IST

പാലക്കാട് : മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മുട്ടിക്കുളങ്ങര വാര്‍ക്കാട് രഞ്ജിത്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ മുട്ടിക്കുളങ്ങര വാര്‍ക്കാട് വിനോദ് (29) , സന്തോഷ് (32) എന്നിവര്‍ക്ക് ആറ് മാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചു. പാലക്കാട് ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നമ്പര്‍ മൂന്ന്) കോടതിയാണ് ശിക്ഷിച്ചത്. 2012 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. രഞ്ജിത്തിനെ പ്രതികള്‍ പുറത്തേയ്ക്ക് വിളിച്ച് വരുത്തി തല്ലുകയും കറിക്കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ തലേദിവസം പ്രതി വിനോദിന്റെ ജ്യേഷ്ഠന്‍ വിജയനും മറ്റ് ചിലരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ടതിലുള്ള വിദ്വേഷം കാരണമാണ് പ്രതികള്‍ രഞ്ജിത്തിനെ ആക്രമിച്ചത്. ഹേമാംബികനഗര്‍ പൊലീസാണ് കേസന്വേഷണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.