മിനിവാന്‍ തലകീഴായി മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

Tuesday 6 June 2017 9:35 pm IST

മറയൂര്‍: ഉടുമലൈയില്‍ നിന്നുംമറയൂരിലേക്ക് വന്ന മിനിവാന്‍ മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്. 4 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ ജില്ല പല്ലടം സ്വദേശികളായ ഗുരുനാഥന്‍(38), മുരുകന്‍(24), ഈശ്വരി(30), രംഗസ്വാമി(45) എന്നിവരെയാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. റാണി, ബാബു,സെല്‍വി, സുമതി, ജയസൂര്യ, മുത്തുലക്ഷ്മി, ഗോപിനാഥ്, പൊന്നാത്താള്‍, സുകന്യ, മിശ്വവ, എന്നിവരെ ഉടുമലൈ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാനില്‍ 20 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉടുമലൈയില്‍ നിന്നും തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കോടാന്തൂര്‍ ക്ഷേത്രത്തിലേക്കും മറയൂരിലേക്കും വന്നവരാണ് അപകടത്തില്‍ പെട്ടത്. മറയൂര്‍-ഉടുമലൈ സംസ്ഥാന പാതയില്‍ ഏഴുമലയാന്‍ കോവില്‍ ജങ്ഷന് സമീപത്ത് വച്ച് പിന്‍വശത്തെ ടയര്‍ പൊട്ടി വാഹനം തലകീഴായ് മറിയുകയായിരുന്നു. പരിക്കേറ്റവരെ മറ്റ് വാഹനങ്ങളില്‍ കയറ്റി ഉടുമലൈ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.