ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Tuesday 6 June 2017 9:36 pm IST

മറയൂര്‍: ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പട്ടിക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മിഥുന്‍ (24) ആണ് പരിക്കേറ്റത്. ഇയാളുടെ കാലിനാണ് പരിക്ക്. അപകടം ഉണ്ടാക്കിയ ഓട്ടോയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടെ മറയൂര്‍ ടൗണിലാണ് അപകടം ഉണ്ടായത്. പരസ്പരം കൂട്ടിയിടിച്ച ഓട്ടോറിക്ഷകളിലൊന്ന് നിയന്ത്രണം വിട്ട് തൊഴിലാളികളുടെ ഷെഡിലേയ്ക്ക് പാഞ്ഞ് കയറി. അഞ്ച് മിനിറ്റ് മുന്‍പ് കൂലി വീതം വെച്ച തൊഴിലാളികള്‍ പിരിഞ്ഞ് പോയതിനാല്‍ അപകടം ഒഴിവായി. അമിത വേഗത്തിലായിരുന്നു വാഹനമെന്നാണ് വിവരം. അപകടം ഉണ്ടായതോടെ ടൗണില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. മറയൂര്‍ എസ്‌ഐ ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങള്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റി. പരിക്കേറ്റയാളെ മറയൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.