പരിസ്ഥിതി ദിനാചരണം നാളയുടെ നന്മയ്ക്കായി നമ്മുക്കൊരുമിച്ച് കൈകോര്‍ക്കാം

Tuesday 6 June 2017 9:41 pm IST

കാസര്‍കോട്: ലോക പരിസ്ഥിതി ദിനമായ ഇന്നലെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ മരതൈകള്‍ നട്ടു. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് നാടാകെ മരതൈകള്‍ നട്ടത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷ ഔഷധിയിനത്തില്‍പ്പെട്ട നൂറോളം മരതൈകളാണ് വിവിധയിനങ്ങളില്‍ നട്ടത്. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, സംസ്ഥാന സമിതിയംഗ് രവീശ തന്ത്രി മുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹിക വനവല്‍ക്കരണ വിഭാഗം നടത്തുന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. അടുക്കത്ത് ബയല്‍ ഗവ:യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശ്, പ്രധാനാധ്യാപകന്‍ യു.രാമ, കെ.സുബ്രഹ്മണ്യന്‍, കെ.വേണുഗോപാലന്‍, എ.ജയദേവ്, രാംമനോഹര്‍ അശോകന്‍ കുണിയേരി തുടങ്ങിയവര്‍ സംസാരിച്ചു. പെരിയ: കേരളകേന്ദ്ര സര്‍വ്വകലാശാലയില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.ജി. ഗോപ കുമാര്‍ കാമ്പസ്സിനുള്ളില്‍ വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസ്സിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനറാ ബാങ്ക്‌സ്‌പോണ്‍സര്‍ചെയ്തത വൃക്ഷ തൈകള്‍ കാമ്പസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കം കുറിച്ചു. ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ഓഫ്എര്‍ത്ത് സയന്‍സ് സിസ്റ്റസിന്റെ ഡീനായ പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി, കാനറാ ബാങ്ക്മാനേജര്‍ ജനാര്‍ദ്ദന കമ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വ്വകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തിന്റെ കീഴിലുള്ള പ്രകൃതി ക്ലബ് പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. കാഞ്ഞങ്ങാട്: എബിവിപി കാസര്‍കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാ മന്ദിരത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാലയ പരിസരത്ത് നടന്ന പരിപാടി എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അദ്ധ്യാപക അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം നന്ദി പറഞ്ഞു. കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഗ്രാമോന്‍ സേവാ സെന്റെര്‍ മുജംങ്കാവിന്റെ ആ മുഖ്യത്തില്‍ വൃക്ഷതൈ നട്ടു. ശ്രീ ഭാരതി വിദ്യാലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാം ഭട്ട് ഉദ്ഘാടനം ചെയ്തു. ധനജ്ഞയന്‍ മധൂര്‍, ജിവന്‍, ചിത്ര ശിവകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ: ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ബിജെപി ഉദുമ പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്ര പരിസരത്ത് നടത്തി. ഉദ്ഘാടനം ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി നിര്‍വ്വഹിച്ചു. ബിജെപി ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ബിജെപി ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി ശ്യാം പ്രസാദ്, യുവമേര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി, സുരേഷ് എരോല്‍, രഞ്ജീഷ് പരിയാരം, ബാലകൃഷ്ണന്‍ പാക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്: ജില്ലയില്‍ വികലാംഗരുടെ കൂട്ടായ്മയില്‍ രൂപീകൃതമായ സക്ഷമയും നിവേദിത ക്ലബ്ബും ചേര്‍ന്ന് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി മാവുങ്കാല്‍ സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൃക്ഷത്തൈ വിതരണവും വെച്ച് പിടിപ്പിക്കലും നടന്നു. കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സക്ഷമ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പി.പത്മനാഭന്‍, ഗീത ബാബുരാജ്, വി.ശരത്ത്, എം.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട്: അന്താരാട്ര പരിസ്ഥിതി ദിനത്തില്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ഹൊസ്ദുര്‍ഗ് കോടതിയില്‍ വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു. സബ് ജഡ്ജ് റ്റിറ്റി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കോടതിയിലെ ന്യായാധിപന്‍മാരും അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. തുടര്‍ന്ന് വൃക്ഷത്തൈ വിതരണവും നടന്നു. പറക്കളായി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പറക്കളായി ഗവ.യുപി സ്‌കൂളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അശോകന്‍ മേലത്ത്, സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ആര്‍എസ്എസ് തയന്നൂര്‍ മണ്ഡല്‍ കാര്യവാഹ് സത്യന്‍ ഗതിക്കുണ്ട, ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍ കാലിക്കടവ്, രൂപേഷ് പേരിയ, ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരായ രഞ്ജിത്ത്.കെ.വി, സനൂപ് പറക്കളായി, ഉണ്ണികൃഷ്ണന്‍ പറക്കളായി തുടങ്ങിയവര്‍ സംബന്ധിച്ചു. മാവുങ്കാല്‍: വാഴക്കോട് ഗവ.എല്‍പി സ്‌കൂള്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ കൊടക്കാട് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജി ബാബു, വാര്‍ഡ് കണ്‍വീനര്‍ പി.മനോജ്കുമാര്‍, പിടിഎ പ്രസിഡന്റ് സി.കുമാരന്‍, എസ്എസ്എസ് ചെയര്‍മാന്‍ വിനോദ് കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.