പിലിക്കോട്: യാദവ സമുദായത്തിന്റെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി കളിയാട്ടം ഏല്പിക്കല് ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് ക്ഷേത്രത്തില്‍ നടക്കും. നിലവിലെ ക്ഷേത്ര ഭരണ സമിതി പെരുങ്കളിയാട്ട നടത്തിപ്പിന് സംഘാടക സമിതിയെ ഏല്‍പ്പിക്കുന്ന ചടങ്ങ് ആചാരപ്പെരുമയിലാണ് നടക്കുക. ക്ഷേത്രം കോയ്മമാര്‍,
അരങ്ങില്‍ അടിയന്തിരത്തില്‍ വച്ച് ഭഗവതിയുടെ പ്രതിപുരുഷന് സംഘാടക സമിതി ഭാരവാഹികള്‍ക്ക് കിഴി നല്‍കിക്കൊണ്ട് കളിയാട്ടത്തിന്റെ നടത്തിപ്പ് കൈമാറും. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ആറ് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ച് വിവിധ ആധ്യാത്മിക കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: