ജലസ്വരാജ്: ഇരുപതിനായിരം വൃക്ഷത്തൈകള്‍ നട്ടു

Tuesday 6 June 2017 10:01 pm IST

ചെമ്പൂക്കാവില്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, മഹേഷ് രഘു തുടങ്ങിയവര്‍ വൃക്ഷത്തൈ നടുന്നു

തൃശൂര്‍: ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ 836 ബൂത്തുകളില്‍ വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച മുതല്‍ വൃക്ഷത്തൈ നടീലിന് തുടക്കമായി.
ഇരുപതിനായിരത്തോളം വൃക്ഷത്തൈകള്‍ ഇതിനകം നട്ടുകഴിഞ്ഞതായി ജില്ലാജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഒരുലക്ഷം വൃക്ഷത്തൈകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും ജില്ലാനേതാക്കള്‍ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയിലെ 13 മണ്ഡലങ്ങളിലും ആയിരം മഴക്കുഴികള്‍വീതം നിര്‍മ്മിക്കാനും തീരുമാനിച്ചതായി അനീഷ്‌കുമാര്‍ പറഞ്ഞു. 15നകം ഈ മഴക്കുഴികള്‍ പൂര്‍ത്തിയാകും. ബിജെപി സംസ്ഥാന തലത്തില്‍ നടത്തുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമാണ് മഴക്കുഴികള്‍.
ചാലക്കുടി: ജലസ്വരാജിന്റെ ഭാഗമായി ചാലക്കുടിയില്‍ ആയിരത്തോളം വൃക്ഷത്തൈകള്‍ നട്ടു.
കൊരട്ടിയില്‍ മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്‍.അജേഷ് അദ്ധ്യക്ഷത വഹിച്ചു.
കോടശ്ശേരി പഞ്ചായത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.സജി കുറുപ്പ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറിമാരായ ടി.എസ്.മുകേഷ്, വത്സന്‍ ചമ്പക്കര, കെ.ഡി.ഗംഗാധരന്‍, ടി.കെ.ജയന്‍,ബിബിന്‍ കാട്ടുങ്ങല്‍, കെ.എസ്.കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: ബിജെപി മണ്ഡലം കമ്മിറ്റിയുടെ വൃക്ഷതൈ നടല്‍ നഗര സഭ പ്രതിപക്ഷ നേതാവ് വി. ജി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍.എല്‍.കെ. മനോജ്, ഡോ: ആശാ ലത, മായ സജിവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.