വെള്ളാങ്ങല്ലൂര്‍: വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട കരൂപ്പടന്ന മുസാഫരികുന്നില് കനത്ത മഴയില്‍ തിങ്കളാഴ്ച രാത്രിയില്‍ കുന്നിടിഞ്ഞു. ഇതിനു സമീപം താമസിക്കുന്ന സത്യന് വേലപറമ്പില്‍, ഫൈസല്‍ തോട്ടുപറമ്പില്‍, അലി കുഴികണ്ടത്തില്‍ എന്നിവരുടെ വീടുകള്‍ക്ക് അപകട ഭീഷണിയായി.
പഞ്ചായത്തിലെ നെടുങ്ങാണം യൂസഫ് കാഞ്ഞിതിരങ്കലിന്റ വീടിനോട് ചേര്‍ന്ന കിണര്‍ കഴിഞ്ഞ ദിവസം കനത്ത മഴയില്‍ ഇടിഞ്ഞു. കിണറിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കല്ല് കൊണ്ട് കെട്ടിയ കിണര്‍ പൂര്‍ണമായും ഇടിഞ്ഞീട്ടുണ്ട്
കരൂപ്പടന്നയില്‍ കഴിഞ്ഞ കൊല്ലവും കുന്നിടിഞ്ഞിരുന്നു. എംഎല്‍എ വിആര്‍ സുനില്‍കുമാര്‍ മുകുന്ദപുരം തഹസില്‍ദാര്‍ വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്ര സന്ന അനില്‍കുമാര്‍ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ വാര്‍ഡംഗം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: