നാദാപുരം: പേരോട് മുസ്ലിം ലീഗ് കേന്ദ്രത്തില്‍ നിന്നും നാല് വടിവാളുകള്‍ നാദാപുരം പോലീസ് പിടികൂടി. പേരോട് എം എല്‍ പി സ്കൂളിനു സമീപത്ത് വരപ്രത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള എളവന പറമ്പില്‍ നാദാപുരം പോലീസ് നടത്തിയ തിരച്ചലിലാണ് ഒളിപ്പിച്ചു സൂക്ഷിച്ച വാളുകള്‍ പിടികൂടിയത്.
ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ച വാളുകള്‍ മഴയത്ത് ചെളി പുരണ്ട നിലയിലായിരുന്നു. വാളുകള്‍ക്ക് ഒരു മീറ്ററിലേറെ നീളമുണ്ട്. .എസ് ഐമാരായ വിനോദ് കുമാര്‍ ,കെ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാളുകള്‍ പിടികൂടയത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ് വാളുകള്‍ കണ്ടെത്തിയ പ്രദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: