വടകര: അഴിയൂരിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളും ഹോസ്റ്റലും നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രശ്നം വകുപ്പ് മന്ത്രിയുടെയും പട്ടികജാതി വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.
സ്ഥിരം സംവിധാനമായി മരുതോങ്കരയിലെ കോതോട് കെട്ടിട നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു. കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ മോഡല്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലയിലെ കുട്ടികളാണ് ഭൂരിഭാഗം ഇവിടെ പഠിക്കുന്നത്.
കുന്നുമ്മല്‍ എഒ ഓഫീസ് കുറ്റിയാടി ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലെ മൊകേരയിലെ 15 സെന്റ് സ്ഥലത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: