നരിപ്പറ്റ: നരിപ്പറ്റ ദേശസേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ വിതരണവും, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദനവും നടത്തി. ആര്‍ട് മെട്രോ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നേടിയ യുവ ചിത്രകാരന് ബബിന്‍ നരിപ്പറ്റയെ അനുമോദിച്ചു
തൂണേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.എന്‍. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.കെ.പ്രകാശന് മാസ്റ്റര്‍ പ്രഭാഷണം നടത്തി.പി.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. ഇ.ചാത്തു മാസ്റ്റര്‍ സ്വാഗതവും, എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: