അതിരപ്പിള്ളി പദ്ധതി അപ്രസക്തം

Wednesday 7 June 2017 8:02 am IST

ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങളുടെ പേരിലാണ് 30 വര്‍ഷമായി ജനങ്ങള്‍ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത്. പദ്ധതിയുടെ സാമ്പത്തികവശത്തിന്റെയും വൈദ്യുതി ലഭ്യതയുടെയും ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ ഈ പദ്ധതി പൂര്‍ണ്ണമായും അപ്രസക്തമായിക്കഴിഞ്ഞു. ചാലക്കുടിപ്പുഴയുടെ ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളില്‍ സിംഹഭാഗവും മനുഷ്യരുടെ ഇടപെടല്‍മൂലം നഷ്ടമായിക്കഴിഞ്ഞു. പെരിങ്ങല്‍ക്കുത്തിനുമുകളില്‍ പുഴയും റിസര്‍വോയറുകളുടെ ചങ്ങലയായി മാറിയിരിക്കുന്നു. വന്യജീവികള്‍ക്ക് സഞ്ചാരപഥമൊരുക്കുന്നതിലും വനതുടര്‍ച്ച ഉറപ്പുവരുത്തുന്നതിലും വാഴച്ചാലിനു സവിശേഷ പ്രാധാന്യമുണ്ട്. പദ്ധതിയുടെ ഭാഗമായി 140 ഹെക്ടര്‍ കാട് നഷ്ടപ്പെടുന്നു. ഇതില്‍ അതീവപ്രാധാന്യമുള്ള 28.4 ഹെക്ടര്‍ പുഴയോരകാടുകളും ഉള്‍പ്പെടുന്നു. പറമ്പിക്കുളത്തിനും പൂയംകുട്ടിക്കുമിടയില്‍ ആനകളുടെ പ്രധാന സഞ്ചാരപഥം മുങ്ങിപ്പോകുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴകളിലൊന്നാണ് ചാലക്കുടിപ്പുഴ. ഇവിടെ നിന്നും പുതുതായി കണ്ടെത്തിയ അഞ്ച് ഇനം മത്സ്യങ്ങളില്‍ രണ്ടെണ്ണത്തെ ആദ്യം കണ്ടെത്തിയത് വാഴച്ചാലില്‍ നിന്നാണ്. നാല് ഇനം വേഴാമ്പലുകളെ ഒരുമിച്ചുകാണുന്ന സ്ഥലം, മലമുഴക്കി വേഴാമ്പലിന്റെയും പാണ്ടന്‍ വേഴാമ്പലിന്റെയും കൂടുകള്‍, വേഴാമ്പലുകള്‍ ഉള്‍പ്പെടെ 260ലധികം ഇനം പക്ഷികളും അപൂര്‍വ്വശലഭങ്ങളും കാണപ്പെടുന്ന പ്രദേശം. സംരക്ഷിത വനമാക്കണമെന്ന് നിരവധി ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രദേശം.ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയ മേഖലയാണിത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ വാഴച്ചാല്‍, പൊകലപ്പാറ കോളനികളിലെ 90 കാടര്‍ ആദിവാസികുടുംബങ്ങള്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരും. വനാവകാശനിയമപ്രകാരം രീാാൗിശ്യേ എീൃലേെ ൃലീൌൃരല ൃശഴവ േലഭിച്ചിട്ടുള്ള ഈ ആദിവാസികളുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. പദ്ധതിക്കെതിരെ ഇവരുടെ ഊരുകൂട്ടങ്ങള്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കാവശ്യമായ ജലം ചാലക്കുടിപ്പുഴയില്‍ ലഭ്യമല്ല. പദ്ധതിക്കായുള്ള ശരാശരി വാര്‍ഷിക ജലലഭ്യത വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം 1100 ദശലക്ഷം ഘനമീറ്ററും കേന്ദ്ര ജലകമ്മീഷന്റെ കണക്ക് പ്രകാരം 1055 ദശലക്ഷം ഘനമീറ്ററുമാണ്. ഇതില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ നിലവില്‍ പെരിങ്ങല്‍ക്കൂത്ത് ജലാശയത്തില്‍ നിന്നും ഇടമലയാറിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങള്‍ക്കായി പ്രതിവര്‍ഷം 241 ദശലക്ഷം ഘനമീറ്റര്‍ ജലം മാറ്റിവെയ്ക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ബാക്കി ജലത്തില്‍ അതിരപ്പിള്ളി അണക്കെട്ടില്‍ നിന്നുണ്ടാകാവുന്ന പ്രളയജലം കൂടി കണക്കിലെടുത്താല്‍ 160 മെഗാവാട്ടിന്റെ പ്രധാന പവര്‍ഹൗസിനു ശരാശരി 500 ദശലക്ഷം ഘനമീറ്ററിനടുത്ത് ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് 17 ശതമാനത്തോളം സമയത്ത് മാത്രമേ വൈദ്യുതി ഉത്പാദനം സാധ്യമാകൂ. നിലവില്‍ ഇടമലയാറിലേക്ക് തിരിച്ചുവിടുന്ന വെള്ളം നിര്‍ത്തലാക്കി അതുകൂടി അതിരപ്പിള്ളി പദ്ധതിക്കായി ലഭ്യമാക്കുമെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ 20ലേറെ വര്‍ഷത്തെ ഓരോ ദിവസത്തേയും ജലലഭ്യതയെ സംബന്ധിച്ച വൈദ്യുതി ബോര്‍ഡിന്റെ തന്നെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിരപ്പിള്ളിയില്‍ അവര്‍ അവകാശപ്പെടുന്ന വൈദ്യുതി ലഭിക്കില്ലെന്നും വ്യക്തമാണ്. ഇടമലയാറിലേക്ക് തിരിച്ചുവിടുന്നത് നിര്‍ത്തലാക്കിയാല്‍ അവിടെ ശരാശരി പ്രതിവര്‍ഷം 70 ങഡ വൈദ്യുതിയുടെ കുറവുണ്ടാകും. അതിരപ്പിള്ളിയില്‍ നിന്നുള്ള ഉല്‍പാദനത്തില്‍ നിന്നും ഇടമലയാറിലുണ്ടാകുന്ന ഉല്‍പാദന നഷ്ടം കുറച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വൈദ്യുതി ലഭ്യത കണക്കാക്കാനാകൂ. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ശരാശരി 200 ങഡ വില്‍ താഴെ വൈദ്യുതി മാത്രമാണിവിടെ നിന്നും ലഭിക്കുക. ഈ കണക്കുകള്‍ 2011 ല്‍ തന്നെ അന്നത്തെ വൈദ്യുതി മന്ത്രിക്ക് സമര്‍പ്പിക്കുകയും അദ്ദേഹം ഉദ്യോഗസ്ഥരോട് ഇത് പരിശോധിച്ച് മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറുപടി ലഭിച്ചിട്ടില്ല. അതിരപ്പിള്ളി പദ്ധതിക്കായി പാരിസ്ഥിതികമായും സാമൂഹികമായും വലിയ വിലയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇവയുടെ മൂല്യം കണക്കാക്കാതെ തന്നെ സാമ്പത്തികമായി നിലനില്‍പ്പില്ലാത്തതാണ് ഈ പദ്ധതി. 2000 ഡിസംബറില്‍ 414.22 കോടി രൂപയ്ക്ക് നിര്‍മ്മാണകരാര്‍ നല്‍കാന്‍ തീരുമാനിച്ച പദ്ധതിക്ക് 2005 മാര്‍ച്ചില്‍ 359.5 കോടി രൂപയെന്ന കുറഞ്ഞ തുക കാണിച്ചാണ് സാങ്കേതിക-സാമ്പത്തിക അനുമതി നേടിയെടുത്തത്. എന്നാല്‍ തുടര്‍ന്ന് 2005 ഒക്‌ടോബറില്‍ 570 കോടി രൂപയ്ക്ക് നിര്‍മ്മാണകരാര്‍ നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. 2005ലെ ഈ നിരക്കില്‍ പ്രതിവര്‍ഷം 10 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നു കണക്കാക്കിയാല്‍ ഇന്നത്തെ പദ്ധതിചെലവ് 1625 കോടി രൂപയാകും. (8 ശതമാനം വര്‍ദ്ധനവാണെങ്കില്‍ പോലും 1330 കോടി രൂപയാകും.) വൈദ്യുതിലഭ്യത തീരെ കുറവും പദ്ധതി ചെലവ് ഉയര്‍ന്നതുമായതിനാല്‍ ഇവിടെനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപയെങ്കിലുമാകും. ഇകഅക നടപ്പാക്കിയ സൗരോര്‍ജ്ജപദ്ധതിയുമായുള്ള താരതമ്യം ഇവിടെ പ്രസക്തമാണ്. ഇകഅഘ ലെ 12 ങണ ടീഹമൃ ജൃീഷലര േല്‍ നിന്നും പ്രതിവര്‍ഷം 20 കോടി യൂണിറ്റിനടുത്ത് വൈദ്യുതി ലഭിക്കും. ഇതിനു വന്ന ചെലവ് 62.5 കോടി രൂപയാണ്. ഇത്തരം 10 പദ്ധതികള്‍ക്ക് അതിരപ്പിള്ളിക്ക് തുല്യമായ വൈദ്യുതി നല്‍കാനാകും. ചെലവ് 700കോടി കവിയില്ല. വാഴച്ചാലില്‍നിന്ന് ഒഴുകിയെത്തുന്ന ജലം പൂര്‍ണ്ണമായും അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങളിലൂടെയാണ് ഒഴുകുന്നത്. അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഇത് രണ്ടായി പങ്കുവയ്ക്കപ്പെടും. ഇതില്‍ 78 ശതമാനം പ്രധാന പവര്‍ഹൗസിലെ വൈദ്യുതോല്‍പാദനത്തിനായി ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്നും ബാക്കി 22 ശതമാനം മാത്രമാണ് ജലപാതങ്ങള്‍ക്ക് ലഭ്യമാകുകയെന്നും വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 12 ലക്ഷം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം ഈ മേഖലയിലെത്തുന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയേയും ആദിവാസികളും മറ്റു പിന്നോക്കവിഭാഗക്കാരും ഉള്‍പ്പെടെയുള്ളവരുടെ ഉപജീവനമാര്‍ഗ്ഗവും ഉറപ്പുവരുത്തുന്നത് ഈ വിനോദസഞ്ചാരമാണ്. ജലപാതങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതോടെ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടാകും. ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്റെ സ്‌കീം (ഇഞഉട) ഇന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ 20ലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 14,000 ഹെക്ടര്‍ ജലസേചനത്തിന് വഴിയൊരുക്കുന്നുണ്ട്. നനവെള്ളത്തിലുപരി ഈ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും കനാലുകളിലൂടെയുള്ള സുഗമമായ നീരൊഴുക്ക് അനിവാര്യമാണ്. തുമ്പൂര്‍മുഴിയില്‍ നിന്നുള്ള ജലസേചനം സുഗമമാകണമെങ്കില്‍ സെക്കന്റില്‍ 15 മുതല്‍ 20 ഘനമീറ്റര്‍ വരെ നീരൊഴുക്ക് ആവശ്യമാണ്. എന്നാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ ദിവസത്തില്‍ 20 മണിക്കൂറെങ്കിലും സെക്കന്റില്‍ 7.65 ഘനമീറ്റര്‍ നീരൊഴുക്ക് മാത്രമാണുണ്ടാവുക. ഇതുപയോഗിച്ച് കനാല്‍ ആയക്കട്ടിലെല്ലായിടത്തും വെള്ളമെത്തിക്കുക തീര്‍ത്തും അസാധ്യമാണ്. (സെക്കന്റില്‍ 7.65 ഘനമീറ്റര്‍ വെള്ളം കൊണ്ട് ജലസേചനം സാധ്യമാകുമോ എന്ന ുെലരശളശര ൂൗലേെശീി ജലസേചന വകുപ്പിലെ ഇഞഉട ന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ചോദിക്കണമെന്ന് 2007ല്‍ ഇവിടെ സന്ദര്‍ശനം നടത്തിയ കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.ജി. ശാസ്ത്രിയോടാവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ആ ചോദ്യം ഉന്നയിക്കാന്‍ തയ്യാറായില്ല). അതിരപ്പിള്ളി പദ്ധതിക്കായി ഇടമലയാര്‍ ഓഗ്‌മെന്റേഷന്‍ സ്‌കീം നിര്‍ത്തലാക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇടമലയാറിലെ ജലലഭ്യതയില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്ററിന്റേയും വൈദ്യുതി ഉല്‍പാദനത്തില്‍ 70 ദശലക്ഷം യൂണിറ്റിന്റേയും കുറവുണ്ടാകും. പെരിങ്ങല്‍ക്കുത്തില്‍ നിന്നും മഴക്കാലത്ത് കൊണ്ടുപോകുന്ന വെള്ളം ഇടമലയാറില്‍ സംഭരിച്ച് അത് മിക്കവാറും വേനല്‍ക്കാലത്ത് ഉപയോഗിക്കുകയുമാണ് ചെയ്തുവരുന്നത്. ഈ ജലം ഇല്ലാതാകുന്നതോടെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയെ ഗുരുതരമായി ബാധിക്കും. ഇത് പെരിയാറില്‍ നിന്നുള്ള കുടിവെള്ള വിതരണത്തേയും ജലസേചനത്തെയും ബാധിക്കും. ഒപ്പം വ്യവസായങ്ങളേയും. ഇന്ത്യയില്‍ ഇന്ന് വൈദ്യുതി ലഭ്യത ആവശ്യകതയേക്കാള്‍ അധികമാണ്. അതിനാല്‍ തന്നെ യൂണിറ്റിന് 3ഉം 4ഉം രൂപയ്ക്ക് ഇന്ന് ധാരാളം വൈദ്യുതി മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ വേനലില്‍ കേരളത്തിലെ പ്രതിദിന ശരാശരി ഡിമാന്റ് 76 ദശലക്ഷം യൂണിറ്റിനടുത്തായിരുന്നു. കേന്ദ്രവിഹിതമായി ലഭിക്കുന്ന 32-35 ദശലക്ഷം യൂണിറ്റിനു പുറമെ കുറഞ്ഞ വിലയ്ക്ക് 20-22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിവസവും വാങ്ങിയാണ് ഈ ആവശ്യം നിറവേറ്റിയത്. അതിനാല്‍ തന്നെ യൂണിറ്റിന് 7.25രൂപ വിലവരുന്ന കായംകുളം ഉള്‍പ്പെടെയുള്ള താപനിലയങ്ങളെ ഒട്ടും ആശ്രയിക്കാതെ തന്നെ നമ്മുടെ വൈദ്യുതി ആവശ്യകത പൂര്‍ണ്ണമായി നിറവേറ്റാനായി. ഇപ്പോള്‍ അടുത്ത 25 വര്‍ഷത്തേക്ക് 865 മെഗാവാട്ട് (പ്രതിവര്‍ഷം 6400 ദശലക്ഷം യൂണിറ്റ് -32 അതിരപ്പിള്ളി പദ്ധതിക്ക് തുല്യം) വൈദ്യുതി യൂണിറ്റിന് 3.60 രൂപ മുതല്‍ 4.29 രൂപ വരെ നിരക്കില്‍ വാങ്ങുവാനുള്ള കരാറില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടു കഴിഞ്ഞു. ഇതോടെ സമീപഭാവിയിലൊന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നു മാത്രമല്ല, അടുത്ത ചില വര്‍ഷങ്ങളിലെങ്കിലും അധികവൈദ്യുതി എന്തുചെയ്യണം എന്നു ചിന്തിക്കേണ്ട സാഹചര്യം കൂടിയുണ്ടാകും. യൂണിറ്റിന് 15 രൂപ വിലയ്ക്ക് കേവലം 200ദശലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കാന്‍ കഴിയുന്ന അതിരപ്പിള്ളി പദ്ധതിക്ക് പിന്നെയെന്താണ് പ്രസക്തി? (പ്രകൃതി സംരക്ഷണവേദി സംസ്ഥാന ജന.കണ്‍വീനറാണ്  ലേഖകന്‍)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.