കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്രത്തില്‍ തേരോട്ടം

Wednesday 7 June 2017 2:57 am IST

നാഗര്‍കോവില്‍: കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്രത്തില്‍ വൈകാശി മാസ മഹോത്സവത്തിന്റെ ഭാഗമായുള്ള തേരോട്ടം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഇക്കഴിഞ്ഞ 29നാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന വൈകാശി വിശാഖ മഹോത്സവത്തിന് കൊടിയേറിയത്. ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് തേരോട്ടം നടക്കുന്നത്. ഇന്നലെ അതിരാവിലെ 4 ന് ദേവിക്ക് പ്രത്യേക അഭിഷേകവും പൂജയും നടന്നു.തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ പല്ലക്കിലേറി തെക്ക് രഥവീഥി, പിള്ളയാര്‍ തെരുവ് ചുറ്റി കീഴ് രഥവീഥിയിലെ രഥപ്പുരയില്‍ എത്തി. 8 ന് തേരില്‍ എഴുന്നള്ളിച്ച് പ്രത്യേക പൂജയും ദീപരാധനയും നടത്തിയ ശേഷമാണ് തേരോട്ടം തുടങ്ങിയത്. കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ ഭാരതി തേരോട്ടം ഉദ്ഘാടനം ചെയ്തു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനവും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.