പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോസ്കി സഖ്യം സെമിയില്‍ കടന്നു.
രണ്ടാം സീഡായ സാനിയ മിര്‍സ-ഇവാന് ഡോഡിഗ് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ ബൊപ്പണ്ണ സഖ്യം തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-കനേഡിയന്‍ സഖ്യത്തിന്റെ വിജയം. 52 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം.
ടൂര്‍ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് ബൊപ്പണ്ണ. നേരത്തെ ഡബിള്‍സ് മത്സരത്തില്‍ നിന്ന് പെയ്സ് സഖ്യവും സാനിയ സഖ്യവും പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: