മട്ടാഞ്ചേരി: കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ന്നു വീണു. ചൊവ്വഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് പാണ്ടിക്കുടി അജന്താ തിയേറ്ററിനു സമീപത്തെ പൂച്ചകണ്ണി പറമ്പിലേയ്ക്കുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ന്നു വീണത്.
രാമേശ്വരം മാന്ത്രാ കനാലിനു കുറുകെയുള്ള പാലത്തിന് 25 വര്‍ഷത്തെ പഴക്കമാണുള്ളത്. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുക്കണക്കിന് യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു ഇത്. കനത്ത മഴയെ തുടര്‍ന്ന് കനാലിലെ ശക്തമായ നീരൊഴുക്കിനെ തുടര്‍ന്നാണ് പാലം തകര്‍ന്നത്. പാലത്തിനോട് ചേര്‍ന്നുള്ള പാര്‍ശ്വഭിത്തികളും തകര്‍ന്നു നില്‍ക്കുകയാണ്. മധ്യഭാഗം തകര്‍ന്ന് പാലം കനാലിലേക്ക് രണ്ടായി ഒടിഞ്ഞു വീഴുകയാണുണ്ടായത്. മഴനേരമായതിനാല് ആളപായമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: