കൊല്ലം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കൈയോടെ പിടികൂടാന്‍ പ്രത്യേക പോലീസ് സംവിധാനം. ഷാഡോ പോലീസിന്റെ സഹായത്തോടെ കൊല്ലം നഗരത്തിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ ക്യാമറ ഉള്‍പ്പെടെ വിപുലമായ നിരീക്ഷണസംവിധാനമൊരുക്കിയാണ് പോലീസ് വലവിരിക്കുന്നത്.
സിറ്റിപോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരമാണ് മാലിന്യനിക്ഷേപകരെ കുടുക്കാന്‍ പോലീസ് പ്രത്യേകസംഘത്തെ ഇറക്കുന്നത്. എസിപി ജോര്‍ജ് കോശി, എസ്ഐമാരായ മഞ്ജുലാല്‍.എസ്, വി.എസ്.ബിജു, ബി.പങ്കജാക്ഷന്, ടി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് കണ്ട്രോള് റൂമിലോ അതത് പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍നമ്പര്‍: എസിപി-9497990025, ഈസ്റ്റ് എസ്ഐ- 9497987030, വെസ്റ്റ് എസ്ഐ- 9497987031, ഇരവിപുരം എസ്ഐ -9497980216. കണ്ട്രോള് റൂം- 9497975156.
പ്രതികരിക്കാൻ ഇവിടെ എഴുതുക: