ഏറാ ചേഴിയന്‍ വിട വാങ്ങി

Wednesday 7 June 2017 4:55 pm IST

ചെന്നൈ: ഒരിക്കല്‍ തമിഴ്‌രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന സാഹിത്യകാരണ ഏറാ ചേഴിയന്‍(94) അന്തരിച്ചു. 1923ല്‍ തമിഴ്‌നാട്ടിലെ തൃക്കണ്ണാപുരത്ത് ജനിച്ചു. പഠന കാലത്തു തന്നെ എഴുത്താരംഭിച്ചു. പിന്നീട് കഥകളിലൂടെയും നാടകങ്ങളിലൂെടയും ശ്രദ്ധേയനായി. ഡിഎംകെയില്‍ ചേര്‍ന്ന അദ്ദേഹം 62ല്‍ ലോക്‌സഭാംഗമായി. 67 ലെ തെരഞ്ഞെടുപ്പില്‍ കുംഭകോണത്തു നിന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സിആര്‍ പട്ടാഭിരാമനെ തോല്‍പ്പിച്ച് വീണ്ടും ലോക്‌സഭയില്‍ എത്തി. മികച്ച പാര്‍ലമെന്‍േററിയനായിരുന്നു. ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടെടുത്തത് ഏറാ ചേഴിയനായിരുന്നു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം കത്തിച്ചുകളഞ്ഞിരുന്നു. ഇതിന്റെ കോപ്പി ലണ്ടന്‍ മ്യൂസിയത്തിന് നിന്ന് കണ്ടെടുത്ത് കേുപ്പിയെടുത്ത് ലോകത്തിന് സമര്‍പ്പിച്ചത് ഏറാ ചേഴിയനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.